ലിയോപ്പി

ഞാൻ ലിയോ, കൂട്ടുകാർ ലിയോപ്പി എന്നു വിളിക്കും, വായിക്കുന്ന താങ്കൾക്കും അങ്ങനെ വിളിക്കാം, ഞാൻ ആ വിളിയെ ഒത്തിരി ഇഷ്ട്ടപ്പെടുന്നുണ്ട്. 

ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല, എങ്കിലും എഴുതാൻ ആഗ്രഹിക്കുന്നുണ്ട്, വയസു 20, 22  ആയെങ്കിലും എന്റെ കുഞ്ഞുകളി മാറിയിട്ടില്ല എന്നാണ് വീട്ടുകാര് പറയുന്നത്.കുഞ്ഞുകളി വിട്ടുമാറാത്ത ഒരു “യുവാവ് 🤓” ആണ് ഞാൻ.

എന്തിനാണ് ഞാൻ ബ്ലോഗ് എഴുതുന്നത്!!സത്യത്തിൽ എനിക്ക് തന്നെ അറിയില്ല, മനുഷ്യൻ , മതം, രാഷ്‌ട്രീയം , കുടുംബം , കൂട്ടുകാര് ഞാൻ ഇതിന്റെ എല്ലാം ആകെ തുക ആണ്.ഞാൻ ഇ വയെ കുറിച്ചു എല്ലാം എഴുതാൻ ആഗ്രഹിക്കുന്നു.

സ്വാഗതം😇

Advertisements
Featured post

Catacombs Of Rome and catholic Faith റോമിലെ ക്യാറ്റകൊംസ് 

  • ക്രിസ്ത്യൻ കത്തോലിക്ക വിശ്വാസത്തിലെ പ്രാധാന്യം അർഹിക്കുന്ന ഒരു സ്ഥലം ആണ് റോമിലെ ക്യാറ്റകൊംസ്.

റോമിലെ ഭൂഗർഭ സെമിത്തേരികൾ ആണ് catacombs എന്നു അറിയപ്പെട്ടിരുന്നത്ത്.

ക്രിസ്തുവിന്റെ വിശുദ്ധരായ അനുയായികൾ  ആതമാശരീരങ്ങളോടെ  ഉയർപ്പിക്കപ്പെടും എന്ന വിശ്വാസത്തിൽ നിന്നോ , യാഹുദപാരമ്പര്യങ്ങളിൽ നിന്നോ ആവാം ക്രിസ്‌ത്യാനികളെ കല്ലറകളിൽ അടക്കം ചെയ്യാൻ തുടങ്ങിയത്.

എന്തിരുന്നാലും ക്രിസ്തുവര്ഷം(AD) 1,2,3 നൂറ്റാണ്ടുകളിൽ ആണ് catacombs എന്ന ഭൂഗർഭ സെമിത്തേരികളുടെ നിർമാണം നടന്നിരിക്കുന്നത്. റോമൻ അധികാരികൾ സഭയെ ഏറ്റം അധികം പീഡിപ്പിച്ചിരുന്ന ഈ കാലഘട്ടത്തിൽ പോലും വിശ്വാസികൾ എത്രമാത്രം വിശ്വാസം കാത്തുപരിപാലിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ആണ് catacombs.

ഇതിലൊക്കെ ഉപരിയായി ചില ക്രൈസ്തവ പാരമ്പര്യങ്ങൾ പഠിക്കാൻ കഴിയുന്ന ചരിത്രസ്മാരകങ്ങൾ കൂടെ ആണ് catacombs. ക്രിസ്തു സ്ഥാപിച്ച സഭയായ കത്തോലിക്കാ സഭയുടെ പള്ളികളിൽ രൂപങ്ങളും ചിത്രങ്ങളും ഒക്കെ വക്കുന്നത് വിഗ്രഹ ആരാധനയായി ഈ കാലഘട്ടത്തിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്.

എന്നാൽ ഈശോയെ തൊട്ടറിഞ്ഞ, അനുഭവിച്ച, ആദിമ സഭാ വിശ്വാസികൾ തങ്ങളുടെ വിശ്വാസം ചിത്രങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു എന്നു catacombs വെക്തമാക്കിത്തരുന്നു.

നല്ല ഇടയൻ

 

മത്സ്യം തുപ്പി കളയുന്ന ജോനാപ്രവചകൻ

നോഹയുടെ പെട്ടകം

ആദിമ സഭയുടെ രഹസ്യ ചിഹ്നഹം ആയിരുന്ന മത്സ്യം.

ഗ്രീക്ക് ഇൽ christ എന്നു എഴുതുന്ന ആദ്യ രണ്ടു അക്ഷരങ്ങൾ.

പേര് LeoYoungCatholic

LeoYoungCatholic എന്ന പേര് ഈ ബ്ലോഗിന് ഇടാൻ കാരണം ഉണ്ട്.

Leo എന്റെ പേരാണ്, അതിന്റെ അർത്ഥം സിംഹം എന്നാണ്, കാട്ടിലെ രാജാവ്, സിംഹം എന്ന അർത്ഥം എന്നും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്, ചെറുപ്പം തൊട്ടേ ഞാൻ ഈ പേരിൽ ഒത്തിരി അഭിമാനിച്ചിട്ടുണ്ട്.

Catholic ;കേരളത്തിലെ ഒരു നസ്രാണി കുടമ്പത്തിൽ പിറന്നതുകൊണ്ടു മാത്രം ഞാൻ ക്രിസ്താനി ആകുന്നില്ല, ഞാൻ ഒരിക്കലും മതത്തിന് അടിമപ്പെട്ടിട്ടില്ല(100% ഇല്ല എന്നല്ല, ചെറുപ്പത്തിൽ ഉണ്ടാകാം). മതം എന്നതിൽ ഉപരിയായി ക്രിസ്തുവിനെ കണ്ടെത്താൻ ഈ നസ്രാണി മാർഗം എന്നെ സഹായിച്ചിട്ടുണ്ട്.ലോകചരിത്രത്തിൽ ഒത്തിരു പ്രകമ്പനകളും മാറ്റങ്ങളും വിവാദങ്ങളും ഒക്കെ ഉണ്ടാക്കിയ പേരാണ് catholic. 

Young : തലമുടി കുറച്ചെല്ലാം നഴച്ചു എങ്കിലും,22 ആം വയസിൽ എനിക്ക് ചേർന്ന പേര് യുവാവ് എന്നു തന്നെ ആണ്, എല്ലാ കാലവും എന്നിൽ ഞാൻ യുവത്വം കാംക്ഷിക്കുന്നു. പക്ഷെ എനിക്കറിയാം ഈ കാലവും കടന്നു പോകുമെന്ന്. 

Blog at WordPress.com.

Up ↑